മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വരാജ് ട്രോഫി സമ്മാനിച്ചു

post

വയനാട്  : 2018- 19 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ സമ്മാനിച്ചു. വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് പുരസ്‌കാരം വിതരണം നടന്നത്. സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും മികച്ച ജില്ലാ പഞ്ചായത്തിനുളള പുരസ്‌കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമപഞ്ചായത്തും ആലപ്പുഴ ജില്ലയിലെ വീയപുരം ഗ്രാമപഞ്ചായത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പഴയന്നുര്‍ ബ്ലോക്ക് പഞ്ചായത്തിനും കോട്ടയം ജില്ലയിലെ ളാലം ബ്ലോക്ക് പഞ്ചായത്തിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചത്. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കണ്ണുര്‍ ജില്ലാ പഞ്ചായത്തിനാണ്. മൂന്നാം സ്ഥാനം കൊല്ലം, എറണാകുളം ജില്ലാ പഞ്ചായത്തുകള്‍ പങ്കിട്ടു. 25 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപയുമാണ് ലഭിക്കുക. മഹാത്മാ പുരസ്‌കാരങ്ങളുടെ വിതരണം മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് നടക്കും.
    ജില്ലാതലങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. ഇവയ്ക്ക് സ്വരാജ് ട്രോഫിക്കൊപ്പം യഥാക്രമം 10 ലക്ഷം രൂപയും 5 ലക്ഷം രൂപയുമാണ് പ്രത്യേക ധനസഹായമായി ലഭിക്കുക. ജില്ലയിലെ മികച്ച ഗ്രാപഞ്ചായത്തിനുള്ള പുരസ്‌കാരം മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിനും രണ്ടാം സ്ഥാനം കോട്ടത്തറ പഞ്ചായത്തിനുമാണ് ലഭിച്ചത്.  മറ്റ് ജില്ലകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ യഥാക്രമം.

തിരുവനന്തപുരം  ചെമ്മരുതി ഗ്രാമപഞ്ചായത്ത്, മംഗലപുരം ഗ്രാമപഞ്ചായത്ത്

കൊല്ലം   പൂതക്കുളം ഗ്രാമപഞ്ചായത്ത്, നെടുമ്പന ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട  തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, മെഴുവേലി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ  കുമാരപുരം ഗ്രാമപഞ്ചായത്ത്,  മാവേലിക്കര, തെക്കേക്കര ഗ്രാമപഞ്ചായത്ത്

കോട്ടയം  വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്, അയമനം ഗ്രാമപഞ്ചായത്ത്

ഇടുക്കി  വട്ടവട ഗ്രാമപഞ്ചായത്ത്, മണക്കാട് ഗ്രാമപഞ്ചായത്ത്

എറണാകുളം  രായമംഗലം ഗ്രാമപഞ്ചായത്ത്, മാറാടി, പാലക്കുഴ ഗ്രാമപഞ്ചായത്തുകള്‍

തൃശ്ശൂര്‍  പൂമംഗലം ഗ്രാമപഞ്ചായത്ത്, അളഗപ്പ ഗ്രാമപഞ്ചായത്ത്

പാലക്കാട്  ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്, വെള്ളിനേഴി ഗ്രാമപഞ്ചായത്ത്

മലപ്പുറം  പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്

കോഴിക്കോട്  ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, പനങ്ങാട് ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍  കരിവള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത്, പരിയാരം ഗ്രാമപഞ്ചായത്ത്

കാസര്‍ഗോഡ്  ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത്